ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിലെ ജൂനിയർ ഡോക്ടർമാരോടു സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മമത ബാനർജി വീണ്ടും അഭ്യർഥിച്ചു. എന്നാൽ, ആരോഗ്യസെക്രട്ടറിയെ മാറ്റണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്നും അവർ പറഞ്ഞു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സമരക്കാരെ ഇന്നലെ സന്ദർശിച്ചിരുന്നു. ഫോണിലാണ് മമത ജൂനിയർ ഡോക്ടർമാരുമായി സംസാരിച്ചത്. 

ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ്, ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ എന്നിവരെ സർക്കാർ മാറ്റിയിരുന്നു. സമരം നടത്തുന്നവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുമെന്നും എന്നാൽ ആരെല്ലാം എവിടെ വേണമെന്നു സമരക്കാരല്ല നിശ്ചയിക്കേണ്ടതെന്നും മമത പറഞ്ഞു. ജനങ്ങൾ ദുരിതത്തിലാണെന്നും സമരം പിൻവലിച്ച് ജോലിയിൽ പ്രവേശിക്കണമെന്നും അവർ അഭ്യർഥിച്ചു. 

എന്നാൽ, ഈ മാസം 21ന് അകം ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം വ്യാപിക്കുമെന്ന് ജൂനിയർ ഡോക്ടർമാർ അറിയിച്ചു. മെഡിക്കൽ കോളജിൽ ഉടൻ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും അവർ ഉന്നയിച്ചു. ആർജി.കർ മെഡിക്കൽ കോളജിൽ പിജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനു ശേഷമാണു ജൂനിയർ ഡോക്ടർമാർ സമരം ആരംഭിച്ചത്. മരണം വരെ നിരാഹാരം കിടക്കുന്ന 6 ജൂനിയർ ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർ നിരാഹാരത്തിനു സന്നദ്ധരായെത്തുന്നുണ്ട്. 

English Summary:

Mamata Banerjee Appeals to Striking Doctors, Rejects Key Demand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com