ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിയിലെ സീറ്റ് വിഭജന തർക്കം പരിഹരിക്കാനായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിലെയും കിഴക്കൻ വിദർഭയിലെയും 28 സീറ്റുകളിലാണ് ശിവസേന– കോൺഗ്രസ് തർക്കം. കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളയുമായുള്ള ചർച്ചയിൽ ഉദ്ധവ് വിഭാഗം അതൃപ്തി പ്രകടിപ്പിച്ചതോടെയാണ്, സംസ്ഥാന ചുമതലയുള്ള നേതാവെന്ന നിലയിൽ ചെന്നിത്തല തിരക്കിട്ടെത്തിയത്. ഉദ്ധവിന്റെ വസതിയിലായിരുന്നു ചർച്ച.

മുഖ്യമന്ത്രി സ്ഥാനമല്ല, സഖ്യമാണ് പ്രധാനമെന്ന് ഉദ്ധവ് വിഭാഗം േനതാവ് ആദിത്യ താക്കറെ പറഞ്ഞു. ശിവസേനയുമായി തർക്കമൊന്നുമില്ലെന്നും സീറ്റ് വിഭജനത്തിൽ പ്രശ്നമില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ ഇന്ന് കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഡൽഹിയിൽ ചേരും. 

അതിനിടെ, എൻഡിഎ സഖ്യത്തിലെ സീറ്റുവിഭജനം പൂർത്തിയാക്കുന്നതിന് നേതാക്കൾ കേന്ദ്രമന്ത്രി അമിത്ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. തർക്കത്തിലുളള 48 സീറ്റിലെ സ്ഥാനാർഥി നിർണയത്തിനായി രാത്രി വൈകുവോളം തുടർന്ന ചർച്ചയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർ പങ്കെടുത്തു. 

English Summary:

Maharashtra Elections: Congress, Shiv Sena in Crucial Seat Sharing Talks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com