ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ബാരാമതിയിൽ പോരിനിറങ്ങുന്നത് പവാർ കുടുംബാംഗങ്ങൾ. അജിത് പവാറിനെതിരെ അജിത്തിന്റെ സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകൻ യുഗേന്ദ്രയെയാണ് ശരദ് പവാർ വിഭാഗം കളത്തിലിറക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെ മകൾ സുപ്രിയയ്ക്കെതിരെ ഭാര്യ സുനേത്രയെ സ്ഥാനാർഥിയാക്കിയ അജിത്തിന് തോൽവി സമ്മതിക്കേണ്ടിവന്നിരുന്നു. സുപ്രിയയുടെ പ്രചാരണത്തിന്റെ മേൽനോട്ടം വഹിച്ചത് യുഗേന്ദ്രയായിരുന്നു. മൂന്നു പതിറ്റാണ്ടായി ബാരാമതിയിൽ നിന്നുള്ള എംഎൽഎയാണ് അജിത് പവാർ.

താക്കറെ കുടുംബത്തിൽ നിന്നുള്ള ഒരാളുടെ കൂടി രാഷ്ട്രീയ അരങ്ങേറ്റത്തിന് തിരഞ്ഞെടുപ്പ് വേദിയാകും. ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയുടെ സഹോദരന്റെ മകനും മഹാരാഷ്ട്ര നവനിർമാൺ സേനാ (എംഎൻഎസ്) അധ്യക്ഷനുമായ രാജ് താക്കറെയുടെ മകൻ അമിത് താക്കറെ മുംബൈയിലെ ലെ മാഹിം സീറ്റിലാണു മത്സരിക്കുന്നത്.

ബാൽ താക്കറെയുമായി തെറ്റി 2006ൽ രാജ് താക്കറെ രൂപീകരിച്ച എംഎൻഎസ് ഏറെക്കാലമായി നിർജീവമാണ്. ബിജെപിയുമായി അടുപ്പം പുലർത്തുന്നുണ്ടെങ്കിലും എംഎൻഎസ്  ഒറ്റയ്ക്കാണു മത്സരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com