ADVERTISEMENT

ന്യൂഡൽഹി ∙ പ്രശസ്ത ബംഗ്ലദേശ് എഴുത്തുകാരി തസ്‌ലിമ നസ്റിന് ഇന്ത്യയിൽ ഒരു വർഷത്തേക്കുകൂടി താമസാനുമതി നൽകി. 2004 മുതൽ ഇന്ത്യയിൽ പ്രവാസിയായി കഴിയുന്ന തസ്‌ലിമയുടെ താമസാനുമതി കാലാവധി ജൂലൈയിൽ അവസാനിച്ചിരുന്നു. 3 മാസം കഴിഞ്ഞിട്ടും വീസ പുതുക്കിക്കിട്ടാതിരുന്നതോടെ പ്രയാസത്തിലായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ പല ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തിങ്കളാഴ്ച രാവിലെ ആഭ്യന്തരമന്ത്രി അമിത് ഷായെ സമൂഹമാധ്യമമായ എക്സിലൂടെ വിവരമറിയിച്ചു.

വൈകിട്ട് അനുമതി ലഭിക്കുകയും ചെയ്തു. ഷായ്ക്കു നന്ദി’– തസ്‌ലിമ എക്സിൽ കുറിച്ചു. തീവ്രവാദികളുടെ ഭീഷണിയെത്തുടർന്ന് 1994 ൽ ബംഗ്ലദേശ് വിട്ട തസ്‌ലിമയ്ക്കു സ്വീഡിഷ് പൗരത്വമുണ്ട്. അതേസമയം, തന്റെ ഫെയ്സ്ബുക് അക്കൗണ്ട് മെമ്മോറിയലൈസ്ഡ് (മരണത്തിനു ശേഷം ചെയ്യുന്നത്) ആക്കിയതായി തസ്‌ലിമ ആരോപിച്ചു. 

English Summary:

Taslima Nasrin Granted One-Year Stay Permit in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com