നക്സൽ ഏറ്റുമുട്ടൽ: ഹെലികോപ്റ്ററിൽനിന്ന് ചാടിയിറങ്ങി രക്ഷാപ്രവർത്തനം
Mail This Article
ഗഡ്ചിറോളി ∙ മഹാരാഷ്ട്രയിലെ കോപർശി ഉൾക്കാടുകളിലെ നക്സൽ മേഖലയിൽ ഹെലികോപ്റ്റർ പറത്തിയെത്തിയും ലാൻഡിങ് സാധിക്കാതെ വന്നപ്പോൾ ചാടിയിറങ്ങിയും സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയ ധീരയായ പൈലറ്റിന് അനുമോദനം.
-
Also Read
ബാരാമതിയിൽ വീണ്ടും പവാർ പോര്
കഴിഞ്ഞ ദിവസം നക്സൽ ഏറ്റുമുട്ടലിൽ വെടിയേറ്റ സി–60 യൂണിറ്റ് കമാൻഡോയെ ആശുപത്രിയിലെത്തിക്കാൻ അടിയന്തര സഹായാഭ്യർഥന വന്നപ്പോഴാണ് ഡോഫിൻ–എൻ പവൻഹംസ് ഹെലികോപ്റ്ററുമായി ക്യാപ്റ്റൻ റീന വർഗീസ് എത്തിയത്.
പാറയിടുക്കുകളും മരങ്ങളും നിറഞ്ഞ സ്ഥലത്തു ഹെലികോപ്റ്റർ ഇറക്കാൻ പറ്റാതെ വന്നപ്പോൾ സഹപൈലറ്റിനു ചുമതല കൈമാറി ക്യാപ്റ്റൻ റീന 11 അടി ഉയരെനിന്നു ചാടുകയായിരുന്നു. പരുക്കേറ്റ കമാൻഡോയെ മറ്റു ജവാന്മാരുടെ സഹായത്തോടെ ഹെലികോപ്റ്ററിൽ കയറ്റി അതിവേഗം ആശുപത്രിയിലേക്കു പറന്നു.
നാഗ്പുരിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ജവാന്റെ നില മെച്ചപ്പെട്ടതായി എസ്പി നീലോൽപൽ പറഞ്ഞു.