ADVERTISEMENT

ശ്രീനഗർ ∙ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഗുൽമാർഗിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 3 ആയി. പാക്ക് ഭീകരരാണ് സംഭവത്തിനു പിന്നിലെന്ന് സൈന്യം വ്യക്തമാക്കി. വനത്തിൽ ഒളിച്ച ഭീകരരെ കണ്ടെത്താൻ ഡ്രോണുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് നിയന്ത്രണ രേഖയോടു ചേർന്ന പ്രദേശത്ത് ശക്തമായ തിരച്ചിൽ നടക്കുകയാണ്. 

വ്യാഴാഴ്ച വൈകിട്ട് ബോട്ട പത്രി മേഖലയിൽ സൈനിക വാഹനത്തിനു നേരെ നടന്ന ആക്രമണത്തിൽ 2 സൈനികർക്കൊപ്പം 2 ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ബാരാമുള്ള നൗഷേര സ്വദേശി മുഷ്താഖ്, ഉറി സ്വദേശി സഹൂർ അഹമ്മദ് മിർ എന്നിവരാണ് മരിച്ച തൊഴിലാളികൾ. സൈനികരിൽ ഒരാൾ അനന്ത്നാഗ് സ്വദേശിയും മറ്റൊരാൾ സിർസ സ്വദേശിയുമാണ്. പരുക്കേറ്റ 2 സൈനികരടക്കം 3 പേരെ ആശുപത്രിയിലേക്ക് മാറ്റി. 

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഖലയായ സിയാച്ചിനിൽ നിയോഗിക്കുന്ന സൈനികർക്ക് പ്രത്യേക പരിശീലനം നൽകുന്ന കേന്ദ്രത്തിന് ഏതാനും കിലോമീറ്റർ അടുത്താണ് ആക്രമണം നടന്നത്. പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് ആക്രമണം നടന്നത്. 19 പേർ സഞ്ചരിച്ച സൈനിക വാഹനത്തിനു നേരെ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. പ്രശസ്ത വിനോദ സഞ്ചാര മേഖലയായ ഗുൽമാർഗിന് 6 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നത്. ഇവിടത്തെ മുഖ്യആകർഷണമായ ഗോണ്ടോല റോപ്​വേ സുരക്ഷാ കാരണങ്ങളാൽ രാവിലെ അടച്ചെങ്കിലും വൈകുന്നേരത്തോടെ തുറന്നു. സഞ്ചാരികൾക്ക് നിയന്ത്രണം ഇല്ല.

English Summary:

Kashmir Terror Attack Claims Life of Another Soldier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com