ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ വിമാനസർവീസുകൾക്ക് ബോംബ് ഭീഷണി തുടരുന്നു. ഇന്നലെ മാത്രം അറുപതിലേറെ സർവീസുകൾക്ക് ഭീഷണിയുണ്ടായി. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര എന്നിവയുടെ ഇരുപതിലേറെ സർവീസുകളെ ബാധിച്ചു. 15 ദിവസത്തിനിടയിൽ 410 ൽ ഏറെ ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്കാണ് ഭീഷണി ലഭിച്ചത്. 

കൊച്ചിയിൽ ഇന്നലെ 2 വിമാനങ്ങൾക്ക് ബോംബ് ഭീഷണി ഉണ്ടായി. ഉച്ചയ്ക്ക് 12ന് പുറപ്പെട്ട വിസ്താരയുടെ ഡൽഹി വിമാനത്തിനും 4ന് കൊച്ചിയിൽ ഇറങ്ങിയ ഇൻഡിഗോയുടെ ഡൽഹി വിമാനത്തിനുമായിരുന്നു ഭീഷണി. ബോംബ് സ്ക്വാഡ് പ്രത്യേക പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. 

ഇതേസമയം, ഡൽഹി സഹർ എയർപോർട്ട് കൺട്രോൾ റൂമിലേക്ക് വിളിച്ച് മുംബൈ–ഡൽഹി വിമാനത്തിൽ അന്ധേരി സ്വദേശി ഗൗരി ഭർവാനി ബോംബുമായി യാത്ര ചെയ്യുന്നുവെന്ന് പറഞ്ഞയാൾക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. അന്വേഷണത്തിൽ ഇങ്ങനെയൊരു യാത്രക്കാരി വിമാനത്തിലില്ലെന്നു കണ്ടെത്തി. അന്ധേരിയിൽ വർഷങ്ങൾക്കു മുൻപു താമസിച്ചിട്ടുള്ള ഗൗരി ഭർവാനി ടിക്കറ്റ് ബുക്ക് ചെയ്തിട്ടു പോലുമില്ലെന്നും വ്യക്തമായി.

English Summary:

Bomb threat for 60 flights at yesterday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com