അർബുദ മരുന്നുകളുടെ വില കുറയ്ക്കണം എൻപിപിഎ
Mail This Article
×
ന്യൂഡൽഹി ∙ നികുതി ഇളവു നൽകിയതിനു പിന്നാലെ 3 അർബുദമരുന്നുകളുടെ വില (എംആർപി) കുറയ്ക്കണമെന്ന് ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി (എൻപിപിഎ) കമ്പനികളോട് നിർദേശിച്ചു. ട്രസ്റ്റുസുമാബ് ഡെറുക്സിറ്റികാൻ, ഓസിമെർറ്റിനിബ്, ഡുർവാലുമാബ് എന്നീ മരുന്നുകളുടെ നികുതിയിലാണ് കുറവു വരുത്തിയത്. ജിഎസ്ടി 12% ആയിരുന്നത് 5% ആയി കുറച്ചിരുന്നു. ഒപ്പം ഇവയുടെ 10% കസ്റ്റംസ് തീരുവ എടുത്തുകളയുകയും ചെയ്തു.
English Summary:
NPPA about reduce the price of cancer drugs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.