ADVERTISEMENT

ന്യൂഡൽഹി ∙ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമം നടപ്പാക്കാനുള്ള നടപടികളിലേക്കു കേന്ദ്ര സർക്കാർ കടക്കുന്നു. നിയമം പാസാക്കിയിട്ട് ഒരു വർഷത്തിലേറെയായെങ്കിലും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുതന്നെ ഇതു നടപ്പാക്കാനുള്ള ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തേക്കും. വിവരസുരക്ഷാ ബോർഡും നിലവിൽ വന്നേക്കും. വിവരസുരക്ഷ ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കു വൻതുക പിഴ ചുമത്താൻ അധികാരമുള്ള സംവിധാനമാണു വിവര സുരക്ഷാ ബോർഡ്. ബോർഡിന്റെ പ്രവർത്തനം പൂർണമായും ഓൺലൈൻ ആയിരിക്കുമെന്നു കേന്ദ്രം മുൻപു തന്നെ അറിയിച്ചിരുന്നു.

നിയമം പ്രാബല്യത്തിൽ വന്ന ശേഷമുണ്ടാകുന്ന വിവരച്ചോർച്ചകൾ ബോർഡ് ആയിരിക്കും പരിഗണിക്കുക. വിവരച്ചോർച്ച തടയാതിരുന്നാൽ സ്ഥാപനങ്ങൾക്ക് 250 കോടി രൂപ വരെ പിഴ ലഭിക്കാം. കാര്യമായ ഡിജിറ്റൈസേഷൻ നടത്താത്ത സർക്കാർ സ്ഥാപനങ്ങൾ, സൂക്ഷ്‍മ ചെറുകിട–ഇടത്തരം സ്ഥാപനങ്ങൾ എന്നിവയ്ക്കു വ്യവസ്ഥകൾ പാലിക്കാൻ കൂടുതൽ സമയം അനുവദിച്ചേക്കും. നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ കൂടുതൽ സാങ്കേതികസംവിധാനം ഒരുക്കേണ്ട സന്ദർഭങ്ങളിൽ മാത്രമേ സമൂഹമാധ്യമങ്ങൾ അടക്കമുള്ളവർക്ക് ചെറിയ ഇളവുണ്ടാകൂ.

English Summary:

Central Government Takes Steps to Implement Digital Personal Data Protection Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com