ഇന്ദിര സ്മരണയിൽ രാജ്യം; ഇന്ദിരയുടെ 40–ാം രക്തസാക്ഷിത്വദിനം പരാമർശിക്കാതെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും
Mail This Article
ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ സമൂഹമാധ്യമത്തിലൂടെ അനുസ്മരിക്കുന്ന പതിവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കുറി ഒഴിവാക്കി. രാഷ്ട്രപതി ദ്രൗപദി മുർമുവും ഇന്ദിരയുടെ 40–ാം രക്തസാക്ഷിത്വദിനത്തെക്കുറിച്ചു പരാമർശിച്ചില്ല.
-
Also Read
ലഡാക്കിൽ മധുരം കൈമാറി ഇന്ത്യ–ചൈന സൈനികർ
ഗുജറാത്തിൽ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മവാർഷിക പരിപാടികളുടെ തിരക്കിൽ സജീവമായിരുന്നു ഇന്നലെ പ്രധാനമന്ത്രി. അതിനിടെ, സഹമന്ത്രിമാരായ ചിരാഗ് പാസ്വാൻ, സർബാനന്ദ സോനോവാൾ എന്നിവർക്കു പിറന്നാൾ ആശംസ നേർന്ന മോദി, രാജ്യത്തിനു ദീപാവലി ആശംസകളും അറിയിച്ചു.
ഇന്ദിര ഗാന്ധിയുടെ ജീവത്യാഗം എക്കാലവും ഇന്ത്യയെ പ്രചോദിപ്പിക്കുമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സമാധിസ്ഥലമായ ശക്തിസ്ഥലിലും ഇന്ദിര വെടിയേറ്റു വീണ സഫ്ദർജങ് റോഡിലെ ഒന്നാംനമ്പർ വീട്ടിലെ പുൽത്തകിടിയിലും രാഹുലും മറ്റു പ്രധാന നേതാക്കളും പൂക്കളർപ്പിച്ചു.
അവസാന ശ്വാസം വരെ രാജ്യത്തെ സേവിക്കുമെന്ന ഇന്ദിര ഗാന്ധിയുടെ വാക്കുകൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കുവച്ചു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാൻ പരിശ്രമിച്ചയാളാണ് ഇന്ദിരയെന്നും അദ്ദേഹം അനുസ്മരിച്ചു. ഗുജറാത്തിൽ കോൺഗ്രസ് ഇന്ദിര ഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും അനുസ്മരണ പരിപാടി ഒന്നിച്ചു സംഘടിപ്പിച്ചു.