മരുന്നിനൊപ്പം വിപരീതഫലം അറിയിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
Mail This Article
×
ന്യൂഡൽഹി ∙ മരുന്നു നൽകുമ്പോൾ അതിന്റെ അപകടസാധ്യതയും വിപരീതഫലവും കൂടി ഡോക്ടർമാർ രോഗിയെ അറിയിക്കണമെന്നു വ്യവസ്ഥ വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. മരുന്നു കുറിപ്പടിക്കൊപ്പം പ്രാദേശികഭാഷയിൽ അധിക കുറിപ്പു നൽകണമെന്ന ആവശ്യമാണു ഹർജിക്കാർ ഉന്നയിച്ചത്. പാർശ്വഫലമാണ് പലർക്കും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ജേക്കബ് വടക്കഞ്ചേരി നൽകിയ ഹർജിയിലുണ്ട്. ആവശ്യം പ്രായോഗികമാകില്ലെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്.
മരുന്നിന്റെ പ്രത്യാഘാതം കൂടി എഴുതിനൽകണമെന്ന നിർദേശം വച്ചാൽ, ഓരോ ഡോക്ടർക്കും 10–15 രോഗികളെ മാത്രമേ ഒപിയിൽ പരിശോധിക്കാൻ കഴിയൂ എന്നും ജഡ്ജിമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഫാർമസികൾ നിറയാനും ഉപഭോക്തൃകേസുകൾ ഉണ്ടാകാനും ഇതു വഴിയൊരുക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
English Summary:
Supreme Court rejected demand to inform contraindications along with medicine
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.