ആയുഷ്മാൻ ഭാരത്: പദ്ധതി വൈകും
Mail This Article
×
ന്യൂഡൽഹി ∙ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയുടെ (പിഎം–ജെഎവൈ) ഭാഗമായി 70 വയസ്സു കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ ലഭിക്കാൻ ഇനിയും കാത്തിരിക്കണം. പദ്ധതി നടത്തിപ്പ് സംബന്ധിച്ച കേന്ദ്ര മാർഗരേഖ പൂർത്തിയാകാത്തതാണ് കാരണം. കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും സംസ്ഥാന ആരോഗ്യ പദ്ധതിയുമായി സംയോജിപ്പിച്ചാണ് ആയുഷ്മാൻ ഇൻഷുറൻസ് നടപ്പാക്കുന്നത്. അതിനാൽ മാർഗരേഖ വന്നശേഷം ആനൂകൂല്യങ്ങൾ നൽകിത്തുടങ്ങിയാൽ മതിയെന്നാണ് സംസ്ഥാനങ്ങളുടെയും പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളുടെയും തീരുമാനം.
English Summary:
Ayushman Bharat scheme will be delayed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.