ADVERTISEMENT

ന്യൂഡൽഹി ∙ കൈലാസ - മാനസസരോവർ തീർഥയാത്ര, ചൈനയിലേക്കു നേരിട്ടുള്ള വിമാനസർവീസ് എന്നിവ പുനരാരംഭിക്കുന്നതു പരിഗണനയിൽ. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽനിന്നുള്ള സൈനിക പിൻമാറ്റം പൂർത്തിയായതിനു പിന്നാലെയാണ് ഇന്ത്യയും ചൈനയും സഹകരണം കൂടുതൽ മെച്ചപ്പെടുത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. ബ്രസീലിൽ ജി20 സമ്മേളനത്തിനിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇതുൾപ്പെടെ ചർച്ചയായത്.

അതിർത്തിയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി പട്രോളിങ് പുനരാരംഭിക്കാനും സേനാ പിൻമാറ്റത്തിനും ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞമാസം 21നു ധാരണയായിരുന്നു. പിന്നാലെ ബ്രിക്സ് ഉച്ചകോടിയിൽ ഇരുരാജ്യത്തലവൻമാരും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഇന്ത്യ–ചൈന ബന്ധം അടുത്ത തലത്തിലേക്ക് ഉയർത്താനുള്ള ചർച്ച കൂടിക്കാഴ്ചയിലുണ്ടായതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വീസ അനുവദിക്കൽ, മാധ്യമപ്രവർത്തകർക്കുള്ള അനുമതി, നദീവിവരങ്ങൾ പങ്കുവയ്ക്കൽ എന്നിവയെല്ലാം പുനരാരംഭിക്കുന്ന കാര്യം ചർച്ച ചെയ്തു. ഇരുരാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ തമ്മിലുള്ള ചർച്ച വൈകാതെ നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ‍ഡോവലും വാങ് യിയും തമ്മിലും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചൈനീസ് വിദേശകാര്യ സെക്രട്ടറിയും തമ്മിലുമാണ് ഈ ചർച്ചകൾ നടക്കുക.

English Summary:

India-China agree to further cooperation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com