ADVERTISEMENT

തിരുവനന്തപുരം ∙ അടുത്തമാസം പിഎസ്എൽവി–സി60 റോക്കറ്റിൽ ഐഎസ്ആർഒ സ്പാഡെക്സ് ഇരട്ട ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് ഡോക്കിങ് എന്ന സാങ്കേതികവിദ്യയുടെ പരീക്ഷണത്തിന്. ബഹിരാകാശത്ത് വിവിധ ഉപഗ്രഹഭാഗങ്ങൾ കൂട്ടിച്ചേർക്കുന്ന രീതിയാണിത്. 400 കിലോഗ്രാം വീതം ഭാരമുള്ള സ്പാഡെക്സ് എ (ടാർഗറ്റ്, അഥവാ ഇര), സ്പാഡെക്സ് ബി (ചേസർ, അഥവാ വേട്ടക്കാരൻ) ഉപഗ്രഹങ്ങളാകും വിക്ഷേപിക്കുക. 400–500 കിലോമീറ്റർ മുകളിലെ ഭ്രമണപഥത്തി‍ൽ ഏതാനും മിനിറ്റുകളുടെ ഇടവേളയിൽ 2 ഉപഗ്രഹങ്ങളും തള്ളിവിടും.

ആദ്യം റോക്കറ്റുമായി വേർപെടുന്ന ഇരയ്ക്കു പിന്നാലെ രണ്ടാമതു വിക്ഷേപിക്കുന്ന വേട്ടക്കാരൻ പിന്തുടർന്നെത്തുകയും തമ്മിൽ കൂടിച്ചേർന്ന് ഒരു ഉപഗ്രഹമായി മാറുകയും ചെയ്യും. ഈ സമയം ഏകദേശം 25,000 കിലോമീറ്റർ വേഗത്തിലാകും ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്. ഏകദേശം 45 മിനിറ്റ് കൊണ്ട് ഡോക്കിങ് പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ചന്ദ്രയാൻ 4, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ ദൗത്യങ്ങളുടെ പ്രധാന കടമ്പയായ ഡോക്കിങ് നടത്താനാകുമെന്ന് തെളിയിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. 

English Summary:

ISRO to conduct space docking experiment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com