ഇന്ത്യ–ബ്രിട്ടൻ സഹകരണത്തിന് പുതിയ ദിശ; സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ വീണ്ടും തുടങ്ങും
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യ–ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കും. ബ്രസീലിൽ ജി20 സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറും തമ്മിൽ നടന്നചർച്ചയിലാണ് നിർണായകമായ ഈ തീരുമാനം. ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുകെയിലെ ബെൽഫാസ്റ്റ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ പുതിയ കോൺസുലേറ്റുകൾ തുറക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
കിയേർ സ്റ്റാമെർ ബ്രിട്ടിഷ് പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണു നരേന്ദ്ര മോദി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. സാമ്പത്തിക ക്രമക്കേടു കേസിൽ ഉൾപ്പെട്ട ശേഷം നാടുവിട്ടു യുകെയിൽ അഭയം തേടിയ വിജയ് മല്യ, നീരവ് മോദി എന്നിവരെ വിട്ടുകിട്ടുന്ന കാര്യവും പ്രധാനമന്ത്രി ഉന്നയിച്ചു.
ഇന്ത്യ–ഇറ്റലി പഞ്ചവത്സര പദ്ധതി
ഇന്ത്യ–ഇറ്റലി ബന്ധം ശക്തമാക്കാനുള്ള പഞ്ചവത്സര പദ്ധതി അവതരിപ്പിച്ചു. ജി20 സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് പുതിയ ധാരണ പ്രഖ്യാപിച്ചത്.
ഇന്തൊനീഷ്യയുമായി കൂടുതൽ സഹകരണം
വിനോദസഞ്ചാരം, ആരോഗ്യം, മനുഷ്യവിഭവകൈമാറ്റം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കാൻ ഇന്ത്യയും ഇന്തൊനീഷ്യയും ധാരണയായി.