ADVERTISEMENT

ന്യൂഡൽഹി ∙ ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്നതിൽ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും വ്യോമസേനകൾ തമ്മിൽ ധാരണ. ഇതനുസരിച്ച് റോയൽ ഓസ്ട്രേലിയൻ എയർ ഫോഴ്സിന്റെ (ആർഎഎഎഫ്) കെസി–30എ മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് വിമാനത്തിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാം. ഡൽഹിയിൽ ഇരു രാജ്യങ്ങളുടെയും വ്യോമസേനാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. 

ഇതാദ്യമായാണ് ആകാശത്ത് ഇന്ധനം നിറയ്ക്കുന്ന (എയർ ടു എയർ–എഎആർ) രംഗത്ത് ഇന്ത്യ ഒരു രാജ്യവുമായി കരാറിൽ ഏർപ്പെടുന്നത്. വിദേശരാജ്യങ്ങളുടെ വിമാനങ്ങളിൽ നിന്ന് ഇന്ത്യൻ സേനാ വിമാനങ്ങൾ മുൻപും ഇന്ധനം നിറച്ചിട്ടുണ്ട്. സാധാരണ വ്യോമാഭ്യാസ പ്രകടനങ്ങളിലാണ് ഇങ്ങനെ ചെയ്യാറുള്ളത്. 

English Summary:

India-Australia agreement for aerial refueling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com