ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞാലുടൻ എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായ മഹാ വികാസ് അഘാഡി തീരുമാനിച്ചു. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, ജി. പരമേശ്വര എന്നിവരെ നിരീക്ഷകരായി കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ചു. കുതിരക്കച്ചവടത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് എല്ലാ പാർട്ടികളും ജാഗ്രതയിലാണ്. ബിജെപി മുന്നണിയായ മഹായുതി ഹെലികോപ്റ്ററുകൾ വരെ സജ്ജമാക്കി. 288 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത്  ഭൂരിപക്ഷത്തിന് 145 സീറ്റ് വേണം.

മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ചും ഇരുമുന്നണികളിലും തർക്കമുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ ഏറെയും ബിജെപി, ശിവസേനാ (ഷിൻഡെ), എൻസിപി (അജിത്) വിഭാഗങ്ങൾ ഉൾപ്പെടുന്ന മഹായുതിക്ക് (എൻഡിഎ) ഭരണത്തുടർച്ച പ്രവചിക്കുന്നു. ഇതു യാഥാർഥ്യമായാൽ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകാനാണു സാധ്യത. എന്നാൽ, നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ ഷിൻഡെ വിഭാഗം നേതാവുമായ ഏക്നാഥ് ഷിൻഡെ വഴങ്ങിയില്ലെങ്കിൽ സ്ഥിതി മാറും.  

English Summary:

Maha Vikas Aghadi decided to move MLAs to hotel as soon as results of Maharashtra assembly elections are out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com