ADVERTISEMENT

ന്യൂഡൽഹി ∙ ഡീപ് ഫെയ്ക് സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാനും പ്രശ്നങ്ങൾ പഠിക്കാനും പുതിയ സമിതി രൂപീകരിക്കാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഡീപ് ഫെയ്ക് ചിത്രങ്ങൾക്കും വിഡിയോകൾക്കുമെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ഐടി മന്ത്രാലയം ഇതു ഹൈക്കോടതിയെ അറിയിച്ചത്. സമിതിയിലേക്ക് അംഗങ്ങളെ ഒരാഴ്ചയ്ക്കുള്ളിൽ നാമനിർദേശം ചെയ്യണമെന്ന് ഹൈക്കോടതി കേന്ദ്രത്തോടു നിർദേശിച്ചു.

ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയന്റെയും മറ്റും ചട്ടങ്ങൾ സമിതി പരിശോധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഒരു വ്യക്തിയുടെ സാദൃശ്യം മറ്റൊരാളിലേക്ക് പകർത്തി അവരുടെ വാക്കുകളും പ്രവൃത്തികളും മാറ്റുകയും കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഡീപ് ഫെയ്ക്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡാൻസ് കളിക്കുന്ന വിഡിയോ മുതൽ ഐശ്വര്യ റായ്, ദീപിക പദുക്കോൺ, ആലിയ ഭട്ട്, കജോൾ, നയൻതാര, കിയാര അഡ്വാനി ഉൾപ്പെടെ നടിമാരുടെ അശ്ലീല വിഡിയോകൾ വരെ കൃത്രിമമായി നിർമിച്ചു പ്രചരിപ്പിച്ചിരുന്നു. നടി രശ്മിക മന്ദാനയുടെ വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് 4 പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

English Summary:

Deepfake threat: Indian government takes action, Forms expert committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com