ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവ് അർഷ ദല്ലയ്ക്ക് കാനഡയിൽ ജാമ്യം
Mail This Article
×
ഓട്ടവ ∙ നിരോധിത സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവ് അർഷ ദല്ല എന്ന അർഷദീപ് സിങ് ഗില്ലിന് കാനഡ കോടതി ജാമ്യം അനുവദിച്ചു. ഒക്ടോബറിൽ കാനഡയിലെ ഹാൽട്ടനിൽനിന്ന് വെടിവയ്പു കേസിൽ അറസ്റ്റിലായ ദല്ലയെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമം തുടരവേയാണ് ജാമ്യം കൊടുത്തത്. കേസ് ഫെബ്രുവരി 24നു മാറ്റി.
കൊലപാതകവും ഭീകരപ്രവർത്തനവുമടക്കം അൻപതിലേറെ കേസുകളാണ് ഇയാൾക്കെതിരെ ഇന്ത്യയിലുള്ളത്. ദല്ലയ്ക്കു പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി നേരിട്ടു ബന്ധമുണ്ടെന്നാണ് ഇന്ത്യൻ അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്.
English Summary:
Arsh Dala Granted Bail in Canada: Arshdeep Singh Gill, alias Arsh Dala, the alleged leader of the banned Khalistan Tiger Force, has been granted bail by a Canadian court.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.