ലൈംഗികാതിക്രമം: കർണാടകയിൽ കോൺഗ്രസ് നേതാവ് പുറത്ത്
Mail This Article
×
ബെംഗളൂരു ∙ കർണാടക പിസിസി ജനറൽ സെക്രട്ടറി ബി.ഗുരപ്പ നായിഡുവിനെതിരെ സ്കൂൾ അധ്യാപിക നൽകിയ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ അദ്ദേഹത്തെ കോൺഗ്രസ് പുറത്താക്കി. നായിഡു ചെയർമാനായ ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലെ മുൻ അധ്യാപികയാണ് പരാതിക്കാരി. സ്കൂളിൽ ജോലി ചെയ്തിരുന്ന 2021– 2023 കാലത്ത് അധ്യാപിക ഉൾപ്പെടെയുള്ള വനിതാ ജീവനക്കാർ അതിക്രമം നേരിട്ടതായാണു പരാതി.
English Summary:
Sexual Harassment: Congress leader expelled in Karnataka
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.