ADVERTISEMENT

ന്യൂഡൽഹി∙ നവംബറിൽ രാജ്യത്തെ ജിഎസ്ടി വരുമാനം 1.82 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് 8.5% ആണു വർധന. കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി) 34,141 കോടി രൂപയും സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ജിഎസ്ടി (എസ്ജിഎസ്ടി) 43,047 കോടി രൂപയും ഒന്നിലധികം സംസ്ഥാനങ്ങളെ ബാധിക്കുന്ന ഇടപാടുകൾക്കുള്ള ജിഎസ്ടി (ഐജിഎസ്ടി) 91, 828 കോടി രൂപയും സെസ് 13, 253 കോടി രൂപയുമാണു ലഭിച്ചത്.

ജിഎസ്ടി നിലവിൽ വന്നശേഷം ഏറ്റവുമുയർന്ന വരുമാനം ഇക്കൊല്ലം ഏപ്രിലിലായിരുന്നു – 2.10 ലക്ഷം കോടി രൂപ. ഇക്കൊല്ലം ഒക്ടോബറിലെ വരുമാനം 1.87 ലക്ഷം കോടി രൂപയായിരുന്നു.

കേരളത്തിൽ 10% വർധന

കേരളത്തിലെ ജിഎസ്ടി വരുമാനത്തിൽ 10% ആണു വർധന. 2023 നവംബറിൽ 2515 കോടി രൂപയായിരുന്നത് ഇക്കൊല്ലം നവംബറിൽ 2763 കോടി രൂപയായി. 

English Summary:

GST: India's GST revenue saw 8.5% increase compared to previous year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com