ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ സംഭലിൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയ അഭിഭാഷക സർവേ നടന്ന ചന്ദൗസിയിൽ ഷാഹി ജുമാ മസ്ജിദിലെ നിർമാണങ്ങളിൽ പള്ളിക്കമ്മിറ്റി മാറ്റങ്ങൾ വരുത്തിയെന്നു പുരാവസ്തുവകുപ്പ്. 

വിവാദ സർവേയ്ക്ക് ഉത്തരവിട്ട ജില്ലാ കോടതിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. അതേസമയം, സർവേ റിപ്പോർട്ട് പുറത്തു വിടുന്നതും കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതും സുപ്രീം കോടതി കഴിഞ്ഞദിവസം തടഞ്ഞു. ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ മസ്ജിദ് കമ്മിറ്റിക്ക് സാവകാശം അനുവദിച്ചുകൊണ്ടാണിത്. മുഗൾ കാലത്തെ മസ്ജിദിനെ 1920–ൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതാണെന്ന് എഎസ്ഐ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അതിനു ശേഷം അനുമതിയോ അംഗീകാരമോ തേടാതെ പല മാറ്റങ്ങളും കെട്ടിടത്തിലുണ്ടായി. അമ്പലം തകർത്ത് 1526–ൽ പള്ളി നിർമിച്ചുവെന്നാണ് ഹിന്ദു സന്യാസി ഋഷിരാജ് ഗിരി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലുള്ളത്. സർവേയ്ക്കെതിരെ ഒരുവിഭാഗം രംഗത്തെത്തിയതിനെത്തുടർന്ന് വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടിരുന്നു.

English Summary:

Sambhal mosque dispute: ASI claims unauthorized alterations were made to Mughal-era mosque

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com