ADVERTISEMENT

ന്യൂഡൽഹി∙ കാൻസർ തുടക്കത്തിൽതന്നെ കണ്ടെത്താൻ രക്ത പരിശോധനാ സംവിധാനവുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ സ്ട്രാൻഡ് ലൈഫ് സയൻസസ്. ‘കാൻസർ സ്‌പോട്ട്’ എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനം രക്തത്തിലെ അർബുദ സൂചകങ്ങളെ കണ്ടെത്താനായി മെഥൈലേഷൻ പ്രൊഫൈലിങ് ടെക്നോളജി എന്ന ജനിതക ശ്രേണീകരണ പ്രക്രിയയാണ് ഉപയോഗിക്കുക. 

ഒന്നിലധികം കാൻസറുകൾ കണ്ടെത്താൻ ഇതിനാകും. ഇന്ത്യയുടെ ആരോഗ്യരംഗത്ത് കാൻസർ വലിയൊരു പ്രശ്‌നമായി മാറിയെന്നും ഇതിനുള്ള പരിഹാര നടപടികളിലെ ഏറ്റവും പ്രധാന ഘടകം രോഗം നേരത്തെ കണ്ടെത്തുന്നതാണെന്നും സ്ട്രാൻഡ് ലൈഫ് സയൻസസ് അധികൃതർ പറഞ്ഞു.

English Summary:

'Cancer Spot': Blood test to detect cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com