ADVERTISEMENT

ന്യൂഡൽഹി∙ അദാനി അഴിമതി രാജ്യസഭയിൽ വീണ്ടും ഉന്നയിച്ച് കോൺഗ്രസ്. വായു വിധേയക് ബില്ലിന്റെ ചർച്ചയ്ക്കിടെ കോൺഗ്രസ് അംഗമായ നസീർ ഹുസൈനാണ് അദാനി അഴിമതി പരാമർശിച്ചത്. ‘രാജ്യത്തിന്റെ ബ്രാൻഡ് അംബാസഡറാകേണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, അദാനിയുടെ ബിസിനസ് പ്രമോട്ടറാണോ? കെനിയ, അദാനിയുമായുള്ള കരാർ റദ്ദാക്കി. എന്നാൽ, സ്വന്തം നാട്ടിൽ അന്വേഷണമോ നടപടിയോ ഇല്ല. അദാനി അഴിമതി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം വേണം. ഇന്ത്യയിലെ 6 വിമാനത്താവളങ്ങളാണു പ്രധാനമന്ത്രി സ്വന്തം സുഹൃത്തിന് എടുത്തുകൊടുത്തത്.

വിമാനത്താവള നടത്തിപ്പു സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചപ്പോൾ, ഒരു കരാറുകാരന് പരമാവധി 2 വിമാനത്താവളങ്ങൾ മാത്രമേ നൽകാവൂ എന്ന് നിതി ആയോഗും ധനമന്ത്രാലയും വച്ച നിബന്ധന എവിടെപ്പോയി? അദാനിക്ക് തുടക്കത്തിൽ എവിടെയാണു സാങ്കേതിക മികവും പരിചയവുമുണ്ടായിരുന്നത്? സർക്കാർ 25 വിമാനത്താവളങ്ങളാണു സ്വകാര്യവൽക്കരിക്കാൻ ഒരുങ്ങുന്നത്. മുഴുവനും അദാനിക്കു തന്നെ നൽകും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോൾ അദാനി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയായി. പ്രധാനമന്ത്രി ഏതു വിദേശരാജ്യത്തു പോയാലും അദാനി ഒപ്പമുണ്ടാകും. അവിടങ്ങളിലെല്ലാം സുഹൃത്തിനു കരാർ ലഭിക്കുന്നു. യുഎസിൽ അദാനിക്കെതിരെ കുറ്റപത്രം നൽകി. ഷെൽ കമ്പനികളിലൂടെ അയാൾ പണമൊഴുക്കുന്നു.’– നസീർ ഹുസൈൻ പറഞ്ഞു. ബിജെപി അംഗങ്ങൾ ബഹളം വച്ചപ്പോൾ, അദാനിയെന്ന വാക്ക് ‘അൺ പാർലമെന്ററി’യാണോ എന്നു രാജ്യസഭയിലെ പ്രതിപക്ഷ ഉപനേതാവ് പ്രമോദ് തിവാരി ചോദിച്ചു.

English Summary:

Gautam Adani case: Congress Reignites Adani Controversy in Rajya Sabha, Demands JPC Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com