ADVERTISEMENT

മുംബൈ ∙ ചർച്ചകളിൽനിന്നു വിട്ടുനിന്ന് ശിവസേന നേതാവും കാവൽ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ നിസ്സഹകരണം തുടരുന്നതിനിടെ, മഹാരാഷ്ട്ര മുഖ്യമന്ത്രിയെ തീരുമാനിക്കാൻ‌ ബിജെപി കേന്ദ്രനിരീക്ഷകരായ കേന്ദ്രമന്ത്രി നിർമല സീതാരാമൻ, ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രുപാണി എന്നിവർ നാളെ മുംബൈയിൽ എത്തും. നാളെയാണ് നിയമസഭാ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാനുള്ള ബിജെപി എംഎൽഎമാരുടെ യോഗം. മറ്റന്നാൾ വൈകിട്ട് അഞ്ചിന് ആസാദ് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും. 

മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിനു തന്നെയാണ് ആദ്യ പരിഗണനയെങ്കിലും ഫലം വന്ന് 10 ദിവസമായിട്ടും പ്രഖ്യാപനം നീട്ടിക്കൊണ്ടുപോകുന്നതാണ് അഭ്യൂഹങ്ങൾ പ്രചരിക്കാനിടയാക്കിയത്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെപ്പോലെ അപ്രതീക്ഷിത പ്രഖ്യാപനത്തിനുള്ള സാധ്യതയും നിലനിൽക്കുന്നു. ആർഎസ്എസ് പിന്തുണയുള്ള ഫഡ്നാവിസിനു തന്നെയാണ് ഭൂരിപക്ഷം എംഎൽഎമാരുടെയും അംഗീകാരമുള്ളത്.

English Summary:

Maharashtra: Chief Minister will be decided today as BJP central observers arrive in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com