ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയിലെ ഭരണപക്ഷ അംഗങ്ങളിൽ ബിഎസ്എൻഎൽ മൊബൈൽ കണക‍്ഷൻ ഉപയോഗിക്കുന്നവർ കൈയുയർത്താൻ വെല്ലുവിളിച്ച് ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) എംപി അരവിന്ദ് സാവന്ത്. ബിഎസ്എൽഎലിന്റെ സാമ്പത്തികനിലയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു രസകരമായ സംഭവം.

ബിസ്എൻഎലിന്റെ വളർച്ചയെക്കുറിച്ച് കേന്ദ്രം കള്ളം പറയുന്നു എന്ന ആരോപണത്തിനു പിന്നാലെയാണ് ബിഎസ്എൻഎൽ ഉപയോക്താക്കൾ കൈയുയർത്താൻ സാവന്ത് ആവശ്യപ്പെട്ടത്. കുറച്ചുപേർ കയ്യുയർത്തി. ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കയ്യുയർത്തിയില്ല.

കയ്യുയർത്തുന്നവർ പോലും കള്ളം പറയുകയാണെന്നും ഇവരെല്ലാം റിലയൻസ് ജിയോ സിം ആണ് ഉപയോഗിക്കുന്നതെന്നും സാവന്ത് പറഞ്ഞു. എല്ലാവരും മൊബൈൽ നമ്പർ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം വെല്ലുവിളികൾ നടത്തരുതെന്ന് സ്പീക്കർ ഓം ബിർല സാവന്തിന് നിർദേശം നൽകി.

English Summary:

Jio vs BSNL: Parliamentary showdown over telecom usage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com