‘പോഷ് ’ നിയമ പരിധിയിൽ പാർട്ടികളും: നിവേദനം നൽകാൻ സുപ്രീം കോടതി നിർദേശം
Mail This Article
×
ന്യൂഡൽഹി ∙ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള നിയമത്തിന്റെ (പോഷ്) പരിധിയിൽ രാഷ്ട്രീയ പാർട്ടികളെയും കൊണ്ടുവരണമെന്ന ആവശ്യം തിരഞ്ഞെടുപ്പു കമ്മിഷനിൽ നിവേദനമായി നൽകാൻ സുപ്രീം കോടതി നിർദേശിച്ചു. അഭിഭാഷക എം.ജി. യോഗമായ നൽകിയ ഹർജി പരിഗണിച്ചാണു നിർദേശം.
സ്ത്രീകൾ തൊഴിലെടുക്കുന്ന എല്ലാ മേഖലയും നിയമത്തിന്റെ പരിധിയിൽ വരുമെന്നു ഹർജിക്കാരിക്കായി ശോഭ ഗുപ്ത ചൂണ്ടിക്കാട്ടി. എന്നാൽ, പോഷ് നിയമത്തിന്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികൾ വരില്ലെന്ന കേരള ഹൈക്കോടതി വിധി ബെഞ്ച് ചൂണ്ടിക്കാട്ടി. ആ വിധിക്കെതിരെ ഇതുവരെ അപ്പീൽ ഫയൽ ചെയ്യപ്പെട്ടിട്ടില്ലെന്നും ബെഞ്ച് സൂചിപ്പിച്ചു.
English Summary:
POSH Act: Supreme Court directs to file petition with Election Commission, seeking to bring political parties under the protection of POSH Act
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.