ADVERTISEMENT

ന്യൂഡൽഹി ∙ മതാടിസ്ഥാനത്തിൽ അല്ല സംവരണം നൽകേണ്ടതെന്നു സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. 2010 നു ശേഷം 77 സമുദായങ്ങളെ മറ്റു പിന്നാക്ക വിഭാഗ(ഒബിസി) പട്ടികയിൽപെടുത്തിയ ബംഗാൾ സർക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട കേസിലാണ് പരാമർശം. ഇതിൽ ഭൂരിഭാഗവും മുസ്‌ലിം സമുദായങ്ങളായിരുന്നു. ഈ നടപടി റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി വിധി ചോദ്യംചെയ്ത് ബംഗാൾ സർക്കാർ നൽകിയ ഹർജി പരിഗണിക്കവേ ആണ് ജഡ്ജിമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.

പിന്നാക്ക വിഭാഗ കമ്മിഷന്റെ 1993-ലെ നിയമം മറികടന്നാണ് സർക്കാർ നടപടിയെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് അവ ഹൈക്കോടതി റദ്ദാക്കിയത്. എന്നാൽ, മതം നോക്കിയല്ല സമുദായങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ചാണ് സംവരണം അനുവദിച്ചതെന്നും ബംഗാളിൽ 27–28 % ന്യൂനപക്ഷ സമുദായങ്ങളാണെന്നും സംസ്ഥാന സർക്കാരിനു വേണ്ടി കപിൽ സിബൽ ചൂണ്ടിക്കാട്ടി. 

English Summary:

Supreme Court slams Bengal government in reservation case: Reservations should not be granted based on religion said Supreme Court while hearing a case related to Bengal government's inclusion of 77 communities in OBC list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com