ADVERTISEMENT

ബെംഗളൂരു/ന്യൂഡൽഹി ∙ ഐടി ജീവനക്കാരൻ അതുൽ സുഭാഷ് ജീവനൊടുക്കിയ സംഭവത്തിൽ ചോദ്യം ചെയ്യലിനായി 3 ദിവസത്തിനുള്ളിൽ ഹാജരാകാൻ നിർദേശിച്ച് ഭാര്യ നിഖിതയ്ക്ക് ബെംഗളൂരു പൊലീസ് സമൻസ് അയച്ചു. യുപി ജൗൻപുരിൽ നിഖിതയുടെ വീട്ടിലെത്തിയ പൊലീസ് സംഘം, പൂട്ടിയിട്ട വാതിലിൽ സമൻസിന്റെ പകർപ്പ് ഒട്ടിച്ചാണ് മടങ്ങിയത്. നിഖിതയെ കൂടാതെ, അമ്മ നിഷ, സഹോദരൻ അനുരാഗ്, അമ്മാവൻ സുശീൽ എന്നിവരോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

അതുലിന്റെ സഹോദരൻ ബികാസ് കുമാറിന്റെ പരാതിയിലാണ് നിഖിത ഉൾപ്പെടെയുള്ളവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. വിവാഹമോചനക്കേസിന്റെ പേരിൽ ഭാര്യയും കുടുംബവും വർഷങ്ങളായി തന്നെ കേസുകളിലൂടെയും മറ്റും പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് അതുൽ ജീവനൊടുക്കിയത്. 40 പേജുള്ള ആത്മഹത്യക്കുറിപ്പിൽ വ്യാജ സ്ത്രീധന പീഡന ആരോപണത്തിനിരയാണെന്നും വിവാഹമോചനക്കേസ് കൈകാര്യം ചെയ്ത യുപിയിലെ ജഡ്‌ജി നീതി നടപ്പാക്കിയില്ലെന്നും പറഞ്ഞിരുന്നു. 2019ലാണ് അതുലും നിഖിതയും വിവാഹിതരായത്. 2022 ൽ സ്ത്രീധന പീഡനം ആരോപിച്ച് നിഖിത ഭർത്താവിനെതിരെ ആദ്യ പരാതി നൽകി. തന്റെ പിതാവിന്റെ മരണത്തിനു കാരണം അതുലാണെന്ന് ആരോപിച്ചും പരാതിപ്പെട്ടു. ആ പരാതി വ്യാജമാണെന്നു പിന്നീട് പൊലീസ് കണ്ടെത്തി.

അതേസമയം, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതു ചൂണ്ടിക്കാട്ടി, അഭിഭാഷകനായ വിശാൽ തിവാരി സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. അത്തരം നിയമങ്ങൾ പുനഃപരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

English Summary:

Bengaluru Suicide Case: Dowry harassment allegations have surfaced in the suicide of an IT professional in Bengaluru, leading to the summoning of his wife and her family by the police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com