ADVERTISEMENT

ന്യൂഡൽഹി ∙ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന ഇപിഎഫ് പെൻഷൻ അനുവദിക്കണമെന്ന സുപ്രീം കോടതി വിധി വന്ന് 2 വർഷം കഴിഞ്ഞിട്ടും രാജ്യത്തെ അപേക്ഷകരിൽ ഒരു ശതമാനത്തിനു പോലും പെൻഷൻ ലഭിച്ചില്ലെന്ന ‘മനോരമ’ വാർത്ത എൻ.കെ.പ്രേമചന്ദ്രൻ ലോക്സഭയിൽ ഉന്നയിച്ചു. കേരളത്തിൽ 2 ശതമാനത്തോളം അപേക്ഷകർക്ക് മാത്രമാണ് ഇതുവരെ ഉയർന്ന പെൻഷൻ കിട്ടിയത്.

ഓഗസ്റ്റ് വരെ രാജ്യമാകെ 17.48 ലക്ഷം പേരാണ് അപേക്ഷ നൽകിയത്. ഇതിൽ 8,401 പേർക്ക് മാത്രമാണ് ഉയർന്ന പെൻഷൻ കിട്ടിയത്. കേരളത്തിൽ ഉയർന്ന പെൻഷന് ഓപ്ഷൻ നൽകിയത് 90,919 പേരാണ്. ഒക്ടോബർ നാലുവരെ ഇവരിൽ 10,151 പേർക്കു മാത്രമാണ് അധികമായി പെൻഷൻ പദ്ധതിയിലേക്ക് അടയ്ക്കാനുള്ള തുക സംബന്ധിച്ച ഡിമാൻഡ് നോട്ടിസ് അയച്ചിട്ടുള്ളത്. പെൻഷൻ അനുവദിച്ചതാകട്ടെ 1910 പേർക്കു മാത്രം.

തീർത്തും തെറ്റായ സമീപനമാണ് ഇപിഎഫ്ഒ സ്വീകരിക്കുന്നത്. എത്രയും വേഗം അപേക്ഷകർക്ക് പെൻഷൻ ഉറപ്പാക്കണം. പെൻഷൻ കണക്കാക്കാനായി പ്രോ–റേറ്റ (ആനുപാതിക) വ്യവസ്ഥ സ്വീകരിക്കുന്നത് പദ്ധതിക്കും നിയമത്തിനും വിരുദ്ധമാണ്. ഇക്കാരണത്താൽ ഉയർന്ന പി എഫ് പെൻഷന്റെ പിപിഒ കിട്ടിയവർക്കുതന്നെ പ്രതീക്ഷിച്ചതിലും കുറഞ്ഞ തുകയാണു ലഭിച്ചത്. എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) അനുസരിച്ചുള്ള മിനിമം പെൻഷൻ ഉയർത്തണം – പ്രേമചന്ദ്രൻ പറഞ്ഞു.

English Summary:

Proportional EPF Pension: N K Premachandran raises the issue in Lok Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com