ADVERTISEMENT

ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുകയാണെന്നും രാജ്യത്തെ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി ഉൾപ്പെടെയുള്ള റഗുലേറ്ററി സംവിധാനങ്ങളുടെ പ്രവർത്തനം നിഷ്പക്ഷവും സുതാര്യവുമാക്കണമെന്നും കെ.സി.വേണുഗോപാൽ ലോക്സഭയിൽ ആവശ്യപ്പെട്ടു. സെബി ചെയർപഴ്സൻ മാധബി പുരി ബുച്ചിനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ഉയർന്നിട്ടും അവർക്കെതിരെ ധനമന്ത്രാലയം നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്?. ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകർക്കുന്ന ആരോപണങ്ങളിൽ നടപടിയെടുക്കുന്നതിൽ കേന്ദ്ര ധനമന്ത്രി പരാജയമായിരുന്നു. സർക്കാരിന്റെയും സെബി ചെയർപഴ്സന്റെയും താൽപര്യം അദാനിയെ സഹായിക്കുക മാത്രമാണ്.

രാജ്യത്തിന്റെ സമ്പത്ത് അദാനിക്ക് തീറെഴുതുകയാണ്. ഒട്ടേറെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും അദാനിക്കെതിരെ മോദി ഭരണകൂടം ഒരു ചെറുവിരൽ പോലും അനക്കുന്നില്ല. ഹിൻഡൻബർഗ് റിപ്പോർട്ട്  ഉൾപ്പെടെ അദാനി ഗ്രൂപ്പ് നടത്തിയ ഓഹരി ക്രമക്കേടുകളിൽ സെബി എന്തു നടപടി സ്വീകരിക്കുമെന്ന് മോദി സർക്കാർ    പാർലമെന്റിനെയും ജനങ്ങളെയും അറിയിക്കണം.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗഡുക്കളായി തിരിച്ചടയ്ക്കാൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടത് അനീതിയാണ്. വയനാട് പുനരധിവാസ പാക്കേജ് നൽകാത്തത് ക്രൂരതയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വ്യോമസേനയുടെ ഹെലികോപ്റ്റർ ലഭ്യമാക്കിയതിനു 132 കോടി രൂപ ഈടാക്കാനുള്ള നീക്കത്തിൽനിന്നു പിൻമാറണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.

English Summary:

KC Venugopal against Narendra Modi government: KC Venugopal criticizes Modi government's economic policies and inaction against alleged financial irregularities, demanding transparency in SEBI's functioning and action against Adani Group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com