ADVERTISEMENT

ന്യൂഡൽഹി ∙ ലൈഫ് ഇൻഷുറൻസ് ഏജന്റുമാരുടെ കമ്മിഷൻ വെട്ടിക്കുറയ്ക്കുന്ന തരത്തിലുള്ള പരിഷ്കാരം പുനഃപരിശോധിക്കണമെന്ന് ധനകാര്യവുമായി ബന്ധപ്പെട്ട പാർലമെന്റിന്റെ സ്ഥിരസമിതി ശുപാർശ ചെയ്തു. ഒക്ടോബർ 1 മുതൽ നടപ്പാക്കിയ പുതിയ വ്യവസ്ഥകൾക്കെതിരെ ഏജന്റുമാർ പ്രതിഷേധമുയർത്തിയിരുന്നു. സ്പെഷൽ സറണ്ടർ വാല്യു (എസ്എസ്‍വി) കണക്കാക്കുന്നതിൽ വരുത്തിയ മാറ്റം ഏജന്റുമാരുടെ കമ്മിഷനെ ബാധിക്കുമെന്ന് സമിതി വിലയിരുത്തി. പുതിയ പരിഷ്കാരങ്ങൾ ഏജന്റുമാരുടെ ആത്മവീര്യത്തെ ബാധിച്ചേക്കാം. അതുകൊണ്ട് വിഷയം പുനഃപരിശോധിക്കണമെന്നാണ് ബിജെപി അംഗമായ ഭർതൃഹരി മെഹ്താബ് അധ്യക്ഷനായ സമിതിയുടെ നിർദേശം.

14 ലക്ഷത്തോളം വരുന്ന എൽഐസി ഏജന്റുമാരുടെ വെട്ടിക്കുറച്ച കമ്മിഷൻ ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ കഴിഞ്ഞ ദിവസം ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. പോളിസി ഉടമകൾക്ക് ഒന്നാം വർഷം സറണ്ടർ വാല്യു നൽകണമെന്ന ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റിയുടെ നിർദേശത്തിന്റെ മറവിലാണ് ഒക്ടോബർ 1 മുതൽ ഏജന്റുമാരുടെ കമ്മിഷൻ കുറച്ചതെന്നാണ് ഏജന്റുമാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.  

English Summary:

LIC AgentS commissions: The parliamentary finance committee recommends reviewing reduced LIC agent commissions after protests from agents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com