ADVERTISEMENT

വാഷിങ്ടൻ ∙ ഇന്ത്യൻ വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കെതിരെ കേസെടുത്ത യുഎസിലെ ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്ട് കോടതി അറ്റോർണി ബ്രിയൻ പേസ് രാജിവയ്ക്കുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമതലയേൽക്കുന്നതിനു മുന്നോടിയാണ് രാജി. അടുത്ത മാസം 10ന് ഒഴിയുമെന്ന് അദ്ദേഹം അറിയിച്ചു. പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് 2021 ഒക്ടോബറിലാണ് പേസിനെ നിയമിച്ചത്. 

ഉന്നതരുൾപ്പെട്ട നിരവധി കേസുകളെടുത്ത അറ്റോർണിയാണ് ബ്രിയൻ പേസ്. 2029 കോടി രൂപയുടെ കൈക്കൂലി ഇടപാടിൽ ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗർ അദാനിക്കും എതിരെ നവംബറിലാണ് കേസെടുത്തത്. യുഎസിൽ പ്രവർത്തിക്കുന്ന കമ്പനികൾ ബിസിനസ് നേട്ടങ്ങൾക്കായി കൈക്കൂലി നൽകുന്നത് നിയമവിരുദ്ധമാണ്. ഇതു മറച്ചുവച്ച് നിക്ഷേപം സ്വീകരിച്ചുവെന്നതാണ് കേസിനിടയാക്കിയത്. 

English Summary:

Adani Bribery Case: US Attorney Breon Peace, who filed a significant bribery case against Gautam Adani, is resigning before President Trump's new term. His resignation takes effect October 10th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com