ADVERTISEMENT

ലക്നൗ ∙ ഉത്തർപ്രദേശിലെ സംഭലിൽ ഖനനത്തിനിടെ 125–150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി. ഇതിനു 400 ചതുരശ്ര മീറ്റർ വലുപ്പമുണ്ട്. 46 വർഷമായി അടഞ്ഞുകിടന്നിരുന്ന ഭസ്മശങ്കർ മഹാദേവ ക്ഷേത്രം ഈ മാസം 13നു ജില്ലാ ഭരണകൂടം തുറന്നുകൊടുത്തതിന്റെ ഭാഗമായാണ് പ്രദേശത്തു ഖനനം ആരംഭിച്ചത്. 2 വിഗ്രഹങ്ങളും കുളത്തിൽനിന്നു കണ്ടെടുത്തു. 

കിണറിനോടു ചേർന്നുണ്ടായിരുന്ന ബങ്കി ബിഹാരി ക്ഷേത്രം ജീർണാവസ്ഥയിലാണെന്നും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വേണ്ടിയാണു ഖനനം ആരംഭിച്ചതെന്നും ജില്ലാ ഭരണകൂടം പറഞ്ഞു. പ്രാഥമിക നിഗമനത്തിൽ കിണറിന് 125–150 വർഷം പഴക്കം കണക്കാക്കുന്നുവെന്നു ജില്ലാ കലക്ടർ പറഞ്ഞു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സർവേ നടത്താനുള്ള സാധ്യത പരിഗണിച്ചുവരികയാണെന്നും വ്യക്തമാക്കി. നവംബർ 24ന് സംഘർഷമുണ്ടായ ഷാഹി ജുമാ മസ്ജിദിൽനിന്ന് ഒരു കിലോമീറ്ററേ ക്ഷേത്രത്തിലേക്കുള്ളൂ.

English Summary:

Sambhal Mining: Hundred years old step well has been found in Uttar Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com