ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയപാതകളിലും (എൻഎച്ച്) എക്സ്പ്രസ്‌വേകളിലും ഓരോ 5 കിലോമീറ്ററിലും മുന്നറിയിപ്പു ബോർഡുകൾ വയ്ക്കണമെന്ന് ഉപരിതല ഗതാഗത മന്ത്രാലയം റോഡ് നിർമാതാക്കളോടു നിർദേശിച്ചു. വേഗപരിധി, അടിയന്തരസഹായത്തിനുള്ള ഫോൺ നമ്പർ തുടങ്ങിയ ബോർഡുകളാണു വയ്ക്കേണ്ടത്. സുരക്ഷ കൂട്ടാനും അപകടം കുറയ്ക്കാനും ലക്ഷ്യമിട്ടാണിത്.

യുപിയിലെ ബാരാബങ്കി–ബഹ്റൈച് 101 കിലോമീറ്റർ രാജ്യത്തെ ആദ്യ ഡിജിറ്റൽ ഹൈവേ ആകും. ഒപ്റ്റിക്കൽ ഫൈബർ കേബിൾ, നാഷനൽ പെർമിറ്റ് റജിസ്റ്റർ ക്യാമറ തുടങ്ങിയവ സ്ഥാപിച്ച് സുരക്ഷിതമായ വേഗപാതയാണു ലക്ഷ്യം.

English Summary:

National Highway warning board: Ministry of Road Transport and Highways mandates new safety measures on national highways by inclusion of warning boards every 5km

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com