ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ഭരണഘടനയുടെ വാർഷികം രണ്ടാഴ്ച നീളുന്ന പരിപാടികളോടെ ബിജെപി ആഘോഷിക്കും. ഭരണഘടനാ ശിൽപി ഡോ.ബി.ആർ.അംബേദ്കറുടെ സംഭാവനകളെ ഉയർത്തിക്കാട്ടിയുള്ള ‘സംവിധാൻ ഗൗരവ് അഭിയാൻ’ 11ന് തുടങ്ങി, റിപ്പബ്ലിക് ദിനത്തിൽ സമാപിക്കും. ജനറൽ സെക്രട്ടറിമാരായ വിനോദ് ടാവ്ഡെ, തരുൺ ചഗ്, ദുഷ്യന്ത് കുമാർ ഗൗതം എന്നിവർക്കാണു പ്രചാരണ പരിപാടിയുടെ ചുമതല. ഓരോ സംസ്ഥാനത്തും ചുരുങ്ങിയത് 50 പരിപാടികളാണു ലക്ഷ്യമിടുന്നത്. 

ഭരണഘടന ഉയർത്തിക്കാട്ടി, കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം തുടർച്ചയായി പ്രചാരണം നടത്തുന്നതിനിടെയാണു ബിജെപിയുടെ പരിപാടി വരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിലെ പ്രസംഗത്തിനിടെ അംബേദ്കറെ അപമാനിച്ചുവെന്ന ആരോപണം വിവാദമായിരുന്നു. 

English Summary:

BJP's Samvidhan Gaurav Abhiyan celebrates India's Constitution. The two-week program, honoring Dr. B.R. Ambedkar, will feature at least 50 events per state, concluding on Republic Day.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com