ADVERTISEMENT

ന്യൂഡൽഹി ∙ കർഷകരുടെ ന്യായമായ പരാതികൾ കേൾക്കാനും പരിഗണിക്കാനുമുള്ള സന്നദ്ധത കേന്ദ്ര സർക്കാർ എന്തുകൊണ്ട് പരസ്യപ്പെടുത്തുന്നില്ലെന്നു സുപ്രീം കോടതി ആരാഞ്ഞു. മിനിമം താങ്ങുവില ഉൾപ്പെടെ കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ കോടതി ഇടപെടൽ തേടിയുള്ള ഹർജിയെക്കുറിച്ചു അറിയില്ലെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചപ്പോഴായിരുന്നു ചോദ്യം. 

പ്രശ്നപരിഹാരത്തിനു കർഷകരുമായി ചർച്ച നടത്താൻ നിയോഗിക്കപ്പെട്ട ഉന്നതാധികാര സമിതിക്കു മുന്നിൽ ആവശ്യങ്ങൾ ഉന്നയിക്കാൻ ഹർജിക്കാരിയായ ഗുനിന്ദർ കൗർ ഗില്ലിനോട് കോടതി നിർദേശിച്ചു. ഈ ഘട്ടത്തിൽ സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ കാര്യം തുഷാർ മേത്ത ഉന്നയിച്ചു.

 ഒരു മാസത്തിലേറെയായി ഖനൗരി അതിർത്തിയിൽ നിരാഹാരമനുഷ്ഠിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്ന വിഷയത്തിൽ പഞ്ചാബ് സർക്കാരിനെ വീണ്ടും കോടതി രൂക്ഷമായി വിമർശിച്ചു. പ്രശ്നപരിഹാരത്തിനു താൽപര്യമില്ലാത്ത മട്ടിലാണ് പഞ്ചാബ് സർക്കാർ പ്രവർത്തിക്കുന്നതെന്നു കോടതി പറഞ്ഞു.    

English Summary:

Centre's hesitancy to hear farmers' grievances: Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com