ADVERTISEMENT

ന്യൂഡൽഹി ∙ ഗുണഭോക്താക്കൾക്കു പിഎഫ് തുക എടിഎമ്മിലൂടെ പിൻവലിക്കാനുള്ള പദ്ധതി സംബന്ധിച്ചു വിവരങ്ങളൊന്നും അറിയില്ലെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) വിവരാവകാശ മറുപടി. പിഎഫ് തുക എടിഎമ്മിലൂടെ പിൻവലിക്കാനാകുന്ന പദ്ധതി ജനുവരിയോടെ നടപ്പാക്കുമെന്നു തൊഴിൽ മന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ കഴിഞ്ഞ ഡിസംബർ 11ന് പറഞ്ഞിരുന്നു. ഇതിനായി ഗുണഭോക്താക്കൾക്ക് എടിഎം കാർഡ് നൽകുമെന്നു പറഞ്ഞെങ്കിലും വിശദാംശങ്ങൾ വ്യക്തമാക്കിയിരുന്നില്ല.

ഗുണഭോക്താക്കൾക്ക് എടിഎം കാർഡ് ലഭ്യമാക്കാൻ പദ്ധതിയുണ്ടോ, ഉണ്ടെങ്കിൽ എന്നു ലഭ്യമാക്കും, പെൻഷൻകാർക്കും അല്ലാത്തവർക്കും എടിഎം കാർഡ് ലഭിക്കുമോ, ഇത്തരം കാർഡുകൾ ഏതൊക്കെ ബാങ്കുകളുടെ എടിഎമ്മിൽ ഉപയോഗിക്കാൻ കഴിയും, പണം പിൻവലിക്കുന്നതിനു പരിധിയുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണു വിവരാവകാശപ്രകാരം ഉന്നയിച്ചത്. വിവരങ്ങൾ വ്യാഖ്യാനിക്കാനോ സാങ്കൽപിക ചോദ്യങ്ങൾക്കു മറുപടി നൽകാനോ കഴിയില്ലെന്ന് ഇപിഎഫ്ഒ മറുപടി നൽകി. ഇപിഎഫ്ഒ സേവനങ്ങളെക്കുറിച്ച് അറിയാൻ വെബ്സൈറ്റ് സന്ദർശിക്കണമെന്നും സമൂഹമാധ്യമ അക്കൗണ്ടുകൾ നോക്കണമെന്നും മറുപടിയിലുണ്ട്.

English Summary:

EPFO ATM Withdrawal: EPFO ATM withdrawal plans are currently unconfirmed. The EPFO's response to an RTI query contradicts a previous announcement by the Labour Ministry regarding ATM card-based PF withdrawals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com