കളമശേരിയിൽ കണ്ട കാറിന്റേത് വ്യാജ റജിസ്ട്രേഷൻ, ദുരൂഹത ബാക്കി
Mail This Article
×
ആലപ്പുഴ∙ കളമശേരി സ്ഫോടനം നടത്തിയ ആൾ രക്ഷപ്പെട്ടതെന്നു കരുതുന്ന കാർ തേടി ചെങ്ങന്നൂരിൽ പൊലീസ് പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് അതേ റജിസ്ട്രേഷൻ നമ്പറിലുള്ള മറ്റൊരു കാർ. സ്ഫോടനം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളിലുള്ള കാറിൽ ചെങ്ങന്നൂർ റജിസ്ട്രേഷനിലുള്ള വ്യാജ നമ്പർ പ്ലേറ്റാണ് ഉപയോഗിച്ചതാണെന്നാണു നിഗമനം. അതേസമയം സിസിടിവി ദൃശ്യങ്ങളിലുള്ള കാർ പ്രതി ഉപയോഗിച്ചതല്ലെന്നു വ്യക്തമായതോടെ, വ്യാജ നമ്പർ പ്ലേറ്റ് വച്ച കാർ ആരുടേതാണെന്ന ദുരൂഹത ബാക്കി.
യഥാർഥത്തിൽ ഈ റജിസ്ട്രേഷൻ നമ്പറിലുള്ള കാർ വെള്ള നിറത്തിലുള്ളതിലായിരുന്നു. കളമശേരിയിലേതു നീല നിറവും. സംഭവം നടക്കുമ്പോൾ യഥാർഥ കാറുമായി ഉടമയുടെ മകന്റെ സുഹൃത്ത് ക്ഷേത്രത്തിൽ പോയതായിരുന്നു. ഉടമയെ സ്റ്റേഷനിലെത്തിച്ചു വിവരങ്ങൾ ശേഖരിച്ച ശേഷം വിട്ടയച്ചു.
English Summary:
Kalamassery Bomb Blast The mystery continues about the blue car
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.