ക്ഷേമപെൻഷൻ: 2 ഗഡു വിതരണം നാളെ മുതൽ; ഇനി കുടിശിക 4 മാസത്തേത്
Mail This Article
×
തിരുവനന്തപുരം ∙ സാമൂഹികസുരക്ഷ, ക്ഷേമനിധി പെൻഷൻ കുടിശികയിൽ രണ്ടു ഗഡു കൂടി നാളെ മുതൽ വിതരണം ചെയ്യും. 3200 രൂപയാണു ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു ലഭിച്ചിരുന്നു. ഇനി കുടിശികയുള്ളതു 4 മാസത്തെ പെൻഷനായ 6400 രൂപയാണ്. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്കു സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.
62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. ഇവർക്കു കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ പെൻഷൻ വിഹിതം മുടങ്ങിയ സാഹചര്യത്തിലാണു കേരളം മുൻകൂറായി തുക നൽകുന്നത്.
English Summary:
Welfare Pension: Disbursement of 2 installments from tomorrow; Now due of 4 months
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.