കൺസ്യൂമർഫെഡ് വിഷു, റമസാൻ ചന്തകളിൽ മികച്ച വിൽപന
Mail This Article
തിരുവനന്തപുരം ∙ ഹൈക്കോടതി അനുമതിയോടെ ആരംഭിച്ച കൺസ്യൂമർഫെഡിന്റെ റമസാൻ വിഷു ചന്തകളിൽ മികച്ച വിൽപന. ഇതുവരെ നേടിയത് അഞ്ചര കോടിയിൽപരം രൂപയുടെ വിറ്റുവരവാണെന്ന് അധികൃതർ പറഞ്ഞു. 170ൽപരം ത്രിവേണി സ്റ്റോറുകളിലും എഴുപതോളം താലൂക്കുകളിലുമായി ഏതാണ്ട് 250 കേന്ദ്രങ്ങളിലാണു ചന്തകൾ പ്രവർത്തിക്കുന്നത്.
13 ഇന ഭക്ഷ്യസാധനങ്ങൾ സബ്സിഡി വിലയ്ക്കു ലഭിക്കുന്നുണ്ട്. ഇതേ സാധനങ്ങളിൽ പലതും സിവിൽ സപ്ലൈസ് കോർപറേഷന്റെ (സപ്ലൈകോ) ചന്തകളിൽ ലഭിക്കാത്തതും കൺസ്യൂമർഫെഡ് ചന്തകളിലേക്കു കൂടുതൽ ആളുകളെത്താൻ കാരണമായി. സപ്ലൈകോ ഈസ്റ്റർ – റമസാൻ– വിഷു ചന്തകൾ ഇന്നു സമാപിക്കും. കൺസ്യൂമർഫെഡ് ചന്തകൾ 18 വരെ പ്രവർത്തിക്കും.
7 ദിവസം പ്രവർത്തിക്കാൻ ലക്ഷ്യമിട്ട് 8ന് ചന്തകൾ ആരംഭിക്കാനിരിക്കെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തനം തടഞ്ഞത്. തുടർന്ന് ഹൈക്കോടതി അനുമതിയോടെ ചന്തകൾ പ്രവർത്തിച്ചുതുടങ്ങിയത് 11നാണ്. ഈ സാഹചര്യത്തിലാണ് 18 വരെ നീട്ടിയത്.