ADVERTISEMENT

തിരുവനന്തപുരം∙ നർത്തകൻ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ നർത്തകി സത്യഭാമ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി –പട്ടികവർഗ വിഭാഗക്കാർക്ക് എതിരെയുള്ള കേസുകൾ പരിഗണിക്കുന്ന നെടുമങ്ങാട്ടുള്ള പ്രത്യേക കോടതിയാണ് സത്യഭാമയുടെ ജാമ്യാപേക്ഷ തള്ളിയത്. ചാലക്കുടിയിലെ ഒരു നൃത്താധ്യാപകനെക്കുറിച്ചാണു പറഞ്ഞതെന്നും അത് ആർഎൽവി രാമകൃഷ്ണൻ അല്ലെന്നുമുള്ള സത്യഭാമയുടെ വാദം കോടതി ശരി വച്ചില്ല. ചാലക്കുടി സ്വദേശിയായ ആർ.എൽ.വി.രാമകൃഷ്ണനും സത്യഭാമയും തമ്മിൽ നേരത്തേ കേസുകൾ ഉണ്ടായിരുന്നുവെന്നും രാമകൃഷ്ണന്റെ പഠന– പ്രവേശന –അക്കാദമിക കാര്യങ്ങളെക്കുറിച്ച് സത്യഭാമയ്ക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന ആളാണെന്ന് അറിയില്ലായിരുന്നുവെന്ന വാദവും തള്ളി. 

തന്നെ ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നു കാട്ടിയായിരുന്നു രാമകൃഷ്ണന്റെ പരാതി. രാമകൃഷ്ണൻ കാക്ക പോലെ കറുത്തവനാണെന്നും കണ്ടാൽ പെറ്റമ്മ പോലും സഹിക്കില്ല എന്നും സുന്ദരികളായ സ്ത്രീകൾ മാത്രമേ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂവെന്നുമായിരുന്നു സത്യഭാമയുടെ പരാമർശം. പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യം ചിലർ സൃഷ്ടിക്കുന്നതായും രാമകൃഷ്ണൻ കോടതിയെ അറിയിച്ചിരുന്നു. 

English Summary:

Dancer Sathyabhama's Bail Plea Rejected Over Discrimination Claims by RLV Ramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com