ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യത്തിന്റെ മറ്റിടങ്ങളിൽ ഒന്നാം ഘട്ട വോട്ടെടുപ്പിൽ പോളിങ് താഴ്ന്നതോടെ കേരളത്തിലെ മുന്നണികളും ഉദ്വേഗത്തിൽ. പരമാവധി വോട്ടർമാരെ ഇന്ന് ബൂത്തിലെത്തിക്കാൻ ജാഗ്രത കാണിക്കണമെന്ന് 3 മുന്നണികളും പ്രവർത്തകർക്ക് നിർദേശം നൽകി. 

ഒന്നാംഘട്ട വോട്ടെടുപ്പിൽ 5.86% വോട്ടാണ് കുറഞ്ഞത്; പോളിങ്– 63.89%. വോട്ടെടുപ്പ് നടന്ന 102 സീറ്റുകളിൽ 93 ഇടത്തും വോട്ടു കുറഞ്ഞു. തമിഴ്നാട്ടിൽ 3 ശതമാനത്തോളം താഴ്ന്നു. തിരുവനന്തപുരത്തിന്റെ അയൽ മണ്ഡലമായ കന്യാകുമാരിയിൽ 5.38 ലക്ഷം പേർ വോട്ടു ചെയ്യാനെത്തിയില്ല. 

ഈ കണക്കാണ് പാർട്ടികളിൽ ആധിയുണ്ടാക്കിയത്. എന്നാൽ കേരളത്തിൽ അങ്ങനെയുണ്ടാവില്ലെന്നാണ് 3 മുന്നണികളും കരുതുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പി‍ൽ കേരളം വർധിതാവേശത്തോടെയാണ് ബൂത്തിലെത്തിയത്– 77.84%. നിയമസഭാ തിരഞ്ഞെടുപ്പിൽ 74.06% ആയി. ഇത്തവണ പോളിങ് ഉറപ്പായും 75% കടക്കുമെന്ന വിലയിരുത്തലിലാണ് മുന്നണികൾ.

തിരഞ്ഞെടുപ്പ് കമ്മിഷൻ 18–30 വയസ്സ് പ്രായമുള്ളവരുടെ വോട്ട് ഉറപ്പിക്കാനുള്ള ബോധവൽക്കരണ പരിപാടികൾ നടത്തിയിരുന്നു. കേരളത്തിലും അത്തരം പരിപാടികൾ ഇന്നലെ വരെ തുടർന്നു. രാജ്യത്തിനു പുറത്തുനിന്ന് ഉറപ്പുള്ള വോട്ടർമാരെ എത്തിക്കാനുളള ശ്രമങ്ങൾ വരെ പാർട്ടികളും നടത്തിയിട്ടുണ്ട്.

English Summary:

assessment of political parties; polling may cross 75% in loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com