ADVERTISEMENT

കൊച്ചി ∙ കൊടും വേനലിലാണ് ഇന്നു ലോക്സഭാ തിരഞ്ഞെടുപ്പു വോട്ടെടുപ്പ്. ചൂടിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ എടുക്കാൻ മറക്കരുത്. 

∙ പോളിങ് കേന്ദ്രത്തിലേക്കു പോകുമ്പോൾ കുട കയ്യിൽ കരുതാം.

∙ ധാരാളം വെള്ളം കുടിക്കണം. പോളിങ് കേന്ദ്രത്തിൽ കുടിവെള്ളമുണ്ടാകുമെങ്കിലും തിളപ്പിച്ചാറിയ വെള്ളം കയ്യിൽ കരുതാം.

∙ വെയിൽ കുറവുള്ള സമയം വോട്ടു ചെയ്യാനായി തിരഞ്ഞെടുക്കാം. ആ സമയം പോളിങ് സ്റ്റേഷനിൽ തിരക്കു കൂടുതലാകാനുള്ള സാധ്യത കൂടി പരിഗണിക്കണം.

∙ മുതിർന്നവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ തുടങ്ങിയവർക്കു പോളിങ് സ്റ്റേഷനിൽ പ്രത്യേക ക്യൂവുണ്ട്. അതു പ്രയോജനപ്പെടുത്തണം.

∙ പ്രായം ചെന്നവരും അനുബന്ധ രോഗങ്ങളുള്ളവരും മാസ്ക് ധരിക്കുന്നതു നല്ലത്.

∙ തലകറങ്ങി വീഴുകയാണെങ്കിൽ തണുപ്പുള്ള അന്തരീക്ഷത്തിലേക്കു മാറ്റിക്കിടത്തുകയും കാലുകൾ ഉയർത്തിവയ്ക്കുകയും വേണം. ആവശ്യമെങ്കിൽ വൈദ്യസഹായം തേടണം.

∙ പോളിങ് കേന്ദ്രത്തിൽ ക്യൂ നീളാൻ സാധ്യതയുളളതിനാൽ പ്രമേഹരോഗികൾ ആവശ്യത്തിനു ഭക്ഷണം കയ്യിൽ കരുതണം.

∙ വെയിലിൽ കാർ പാർക്ക് ചെയ്തു കുട്ടികളെ അതിലിരുത്തി വോട്ടു ചെയ്യാൻ പോകരുത്.

(വിവരങ്ങൾ: ഡോ. രാജീവ് ജയദേവൻ, ശാസ്ത്ര ഉപദേഷ്ടാവ്, ഐഎംഎ)

English Summary:

Lok Sabha election polls: Don't forget to take heat protection precautions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com