ADVERTISEMENT

കൊല്ലത്ത് പോളിങ് ഓഫിസർ കണ്ണടയെടുക്കാൻ മറന്നുപോയതാണ് വോട്ടെടുപ്പ് വൈകിച്ചതെങ്കിൽ തൃശൂരിൽ ബൂത്തിലെത്തിയ അണലിയാണ് തടസ്സം സൃഷ്ടിച്ചത്. കൊല്ലം പരവൂർ കോട്ടപ്പുറം എൽപി സ്കൂളിലെ പോളിങ് ഓഫിസർ ആണ് കണ്ണടയില്ലാതെ എത്തിയത്. കാഴ്ച ബുദ്ധിമുട്ട് നേരിട്ടതോടെ ആ ജോലി കൂടി പ്രിസൈഡിങ് ഓഫിസർക്ക് ചെയ്യേണ്ടി വന്നു. വോട്ടർമാർക്ക് ഏറെ നേരം ക്യൂ നിൽക്കേണ്ടി വന്നു. 

അതേസമയം, കൊല്ലത്തെ കൊട്ടിയത്ത് കുന്നുവിള കശുവണ്ടി ഫാക്ടറിയിലെ ബൂത്തിലാകട്ടെ പ്രിസൈഡിങ് ഒ‍ാഫിസറുടെ അനുമതി ഇല്ലാതെ പോളിങ് ഒ‍ാഫിസർ അഞ്ചരയായപ്പോൾ സ്ഥലംവിട്ടു. വോട്ടർമാർ ക്യൂ നിൽക്കുന്നതിനിടെയാണ് ആൾ സ്ഥലംവിട്ടത്. വോട്ടെടുപ്പിനു പ്രശ്നമുണ്ടാകാതെ മറ്റു പോളിങ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തെങ്കിലും 3 മുന്നണികളുടെയും ഏജന്റുമാർ പരാതി നൽകി. തൃശൂർ ചാലക്കുടി പരിയാരം പഞ്ചായത്തിലെ ഫുഡ് ടെക്നോളജി കോളജ് ഹാളിൽ ക്രമീകരിച്ച ബൂത്തിലാണ് രാവിലെ പതിനൊന്നരയോടെ ജനൽ വഴി അണലി കയറിയത്. വനംവകുപ്പിനെ വിവരമറിയിച്ചതോടെ അവർ ഉടൻ എത്തി പാമ്പിനെ പിടികൂടി. 

English Summary:

Snake in polling booth and forgot to take spectacles lead loksabha election 2024 polling to late

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com