ഇ.പി.ജയരാജനുമായി 3 തവണ കൂടിക്കാഴ്ച നടത്തി; കൂടിക്കാഴ്ച നടക്കുമ്പോൾ രാമനിലയത്തിൽ മന്ത്രി കെ.രാധാകൃഷ്ണനും: ശോഭ സുരേന്ദ്രൻ
Mail This Article
ആലപ്പുഴ ∙ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനുമായി 3 തവണ കൂടിക്കാഴ്ച നടത്തിയെന്ന മുൻ വെളിപ്പെടുത്തൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ആവർത്തിച്ചു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഫ്രോഡ് എന്നു വിളിച്ച ദല്ലാൾ നന്ദകുമാറിനെ ഇ.പി തള്ളിപ്പറയാത്തത് എന്താണെന്ന ചോദ്യവും ആവർത്തിച്ച ശോഭ, താൻ സിപിഎമ്മിൽ ചേരാൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ചു.
-
Also Read
തിരിച്ചുവരാൻ സുധാകരൻ; തീരുമാനം 4ന്
‘‘2016 ൽ ഞാൻ സിപിഎമ്മിൽ ചേരാൻ ശ്രമിച്ചു എന്ന ആരോപണം തള്ളുന്നു. അന്നു ഞാൻ പാലക്കാട്ട് ജയസാധ്യതയുള്ള സ്ഥാനാർഥിയായിരുന്നു. ബിജെപിയിലും ഉയർന്ന സ്ഥാനത്തായിരുന്നു’’ – ശോഭ പറഞ്ഞു.
‘‘ഇ.പിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ തൃശൂർ രാമനിലയത്തിൽ മന്ത്രി കെ.രാധാകൃഷ്ണനും ഉണ്ടായിരുന്നു. ഇ.പി ആവശ്യപ്പെട്ട പ്രകാരമാണു ഞാൻ അവിടെ എത്തിയത്. രാമനിലയത്തിൽ മുറിയെടുത്തതിന് അവിടത്തെ രേഖകൾ പരിശോധിച്ചാൽ മതി. മുഖ്യമന്ത്രിയുടെ ഇടപെടൽ വന്നതോടെയാണ് ഇ.പി പാർട്ടി വിടാനുള്ള തീരുമാനം മാറ്റിയത്. ടി.പി.ചന്ദ്രശേഖരന്റെ കാര്യങ്ങളൊക്കെ ഓർത്തിട്ടുണ്ടാകും’’– ശോഭ പറഞ്ഞു.
എനിക്കെതിരെ നിയമ നടപടിയെടുക്കുമെന്നു പറഞ്ഞ ഇ.പി.ജയരാജൻ നന്ദകുമാറിനെതിരെ കേസ് കൊടുക്കാത്തതെന്തുകൊണ്ടാണ് ? ജയരാജനു സിപിഎം സംസ്ഥാന ഘടകത്തോട് ഉള്ളതിനെക്കാൾ ബന്ധം നന്ദകുമാറുമായി ഉണ്ടായത് എങ്ങനെയാണെന്നു വിശദീകരിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു.