ADVERTISEMENT

തിരുവനന്തപുരം/കോഴിക്കോട് ∙ ജനങ്ങളെ കാണാൻ മന്ത്രിസഭയൊന്നാകെ സഞ്ചരിച്ച നവകേരള ബസ് ജനങ്ങൾക്കു വേണ്ടി നിരത്തിലിറങ്ങി. സ്ഥിരം സർവീസ് കോഴിക്കോട്– ബെംഗളൂരു റൂട്ടിലാണെങ്കിലും മേയ്ദിനത്തിൽ കോഴിക്കോട്ടേക്കു ബസ് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം– കോഴിക്കോട് സർവീസായി മാറി.

ബുക്ക് ചെയ്ത 9 യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂർ ടെർമിനലിൽനിന്നുള്ള യാത്രക്കാരായത്. വഴിയിലും ആളെ കയറ്റി. കോഴിക്കോട് സ്റ്റാൻഡിൽ പാർക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ബസിന്റെ വശങ്ങൾ ഉരഞ്ഞു പെയ്ന്റ് പോയി. നടക്കാവ് വർക‌്‌ഷോപ്പിൽ എത്തിച്ച് പെയ്ന്റടിച്ചു. 

ബെംഗളൂരുവിലേക്കുള്ള സർവീസ് ഞായറാഴ്ച തുടങ്ങും. 

മന്ത്രിസഭയുമായി ബസ് സഞ്ചരിച്ചപ്പോൾ ഡ്യൂട്ടി ചെയ്ത ഡ്രൈവറും കണ്ടക്ടറുമാണു ബസ് കോഴിക്കോട്ടെത്തിച്ചത്. കെഎസ്ആർടിസിയുടെ ഗരുഡ പ്രീമിയം സർവീസാണ് ബസ് നടത്തുന്നത്. ലിഫ്റ്റ്, ശുചിമുറി എന്നിവ നിലനിർത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഇരുന്ന കറങ്ങുന്ന സീറ്റിനു പകരം സാധാരണ പുഷ്ബാക് സീറ്റാക്കി. 

നവകേരള സദസ്സിൽ ഏറ്റവുമധികം വിവാദമായ ബസ്, ഇതിനുശേഷം എന്തു ചെയ്യുമെന്ന ചർച്ച നടന്നിരുന്നു. മന്ത്രിയായിരുന്ന ആന്റണി രാജുവാണു ബസ് സർവീസിനു വിട്ടുനൽകുമെന്നു പ്രഖ്യാപിച്ചത്. 

∙ ഷെഡ്യൂൾ: പുലർച്ചെ 4നു കോഴിക്കോട്ടുനിന്നു പുറപ്പെട്ട് 11.35നു ബെംഗളൂരുവിൽ. ഉച്ചയ്ക്ക് 2.30നു മടക്കയാത്ര തുടങ്ങും. രാത്രി 10.05നു കോഴിക്കോട്ട്. 

∙ സ്റ്റോപ്പുകൾ: കൽപറ്റ, സുൽത്താൻ ബത്തേരി, മൈസൂരു. 

∙ കോഴിക്കോട് – ബെംഗളൂരു ടിക്കറ്റ് നിരക്ക്: 1,171 രൂപ. 

English Summary:

Nava kerala bus start service in Kozhikode – Bengaluru route

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com