മേയർ കേസ്: ഡ്രൈവറുടെ മൊഴി ഇന്ന് വീണ്ടുമെടുക്കും
Mail This Article
×
തിരുവനന്തപുരം∙ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞിട്ട സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ മൊഴി ഇന്ന് കന്റോൺമെന്റ് പൊലീസ് വീണ്ടും എടുക്കും. ഇതിനു ശേഷം വീണ്ടും മേയറുടെയും സച്ചിൻദേവ് എംഎൽഎയുടെയും മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
യദുവിന്റെ പരാതിയിൽ കോടതി നിർദേശ പ്രകാരം മേയർക്കും സച്ചിൻദേവ് എംഎൽഎയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ വരെ ചുമത്തി കേസെടുത്തതിനാലാണ് വീണ്ടും ഇരുവരുടെയും മൊഴിയെടുക്കേണ്ടി വരുന്നത്. പുതിയ കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
English Summary:
Mayor Arya Rajendran case: Driver Yadhu statement will be taken again today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.