ADVERTISEMENT

തിരുവനന്തപുരം ∙ ഇൗ മാസം സർക്കാർ സർവീസിൽ നിന്ന് ഒറ്റയടിക്കു വിരമിക്കുന്നത് 15,000 പേർ. ഇൗ വർഷം ആകെ വിരമിക്കുന്ന 22,000 പേരിൽ പകുതിയിലേറെപ്പേർ ഇൗ മാസം പിരിയുന്നതിനാൽ വിരമിക്കൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ സർക്കാർ ബദ്ധപ്പെടും. 7500 കോടി രൂപയെങ്കിലും മേയ്, ജൂൺ മാസങ്ങളിലായി വിതരണം ചെയ്യേണ്ടി വരുമെന്നാണു ധനവകുപ്പിന്റെ കണക്ക്. എല്ലാ വർഷവും മേയിൽ ഇതു പതിവാണെങ്കിലും കടമെടുക്കാൻ‌ കേന്ദ്രത്തിൽ നിന്നു ഇതുവരെ അനുമതി ലഭിക്കാത്തതിനാൽ ഖജനാവ് കടുത്ത സമ്മർദത്തിലാണെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. 

പുതിയ സാമ്പത്തിക വർഷം ഇതുവരെ 3,000 കോടി രൂപ കടമെടുക്കാനാണ് അനുമതി ലഭിച്ചത്. ഇൗ തുക മുഴുവൻ കടമെടുത്തു കഴിഞ്ഞു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സർക്കാർ ചെലവുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നതാണ് ഏക ആശ്വാസം. വിരമിക്കൽ ആനുകൂല്യങ്ങൾ പതിവു പോലെ വിതരണം ചെയ്യുമെന്നും തടഞ്ഞുവയ്ക്കാൻ ആലോചിക്കുന്നില്ലെന്നും ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. 

ജൂണിൽ സ്കൂൾ പ്രവേശനം ഉറപ്പാക്കാനായി മേയിൽ ജനനത്തീയതി രേഖപ്പെടുത്തുന്ന രീതി മുൻപുണ്ടായിരുന്നതിനാലാണ് ഈ മാസം കൂട്ടവിരമിക്കൽ വന്നത്. തസ്തികയനുസരിച്ച് 15 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെയാണ് ഓരോരുത്തർക്കും വിരമിക്കൽ ആനുകൂല്യമായി നൽകേണ്ടി വരിക. ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയവയാണു പെൻഷൻ ആനുകൂല്യങ്ങൾ. എത്ര സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പെൻഷൻ ആനൂകൂല്യങ്ങൾ സർക്കാർ പിടിച്ചു വയ്ക്കാറില്ല. 

English Summary:

fifteen thousand people will retire from government service this month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com