ADVERTISEMENT

കൊല്ലം ∙ പൊലീസുകാർക്ക് ജോലിയിലെ മാനസിക സമ്മർദം നേരിടാനും കുടുംബം, ആരോഗ്യം, ജോലി എന്നിവയിലെ പ്രശ്നങ്ങളിൽ മാർഗനിർദേശങ്ങൾ നൽകാനുമായി എല്ലാ ജില്ലകളിലും ‘സപ്പോർട്ടിങ് കമ്മിറ്റികൾ’ എന്ന പേരിൽ പ്രത്യേക സംവിധാനം നിലവിൽ വരുന്നു. പൊലീസ് സേനയിൽ സ്വയം വിരമിക്കൽ (വിആർഎസ്) വാങ്ങി പിരിഞ്ഞു പോകുന്നവരുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണിത്. സേനയിലെ കൂട്ടക്കൊഴിഞ്ഞുപോക്ക് ‘മനോരമ’ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. 

ആദ്യത്തെ സപ്പോർട്ടിങ് കമ്മിറ്റി അഡീഷനൽ എസ്പിയുടെ നേതൃത്വത്തിൽ എറണാകുളം റൂറൽ പൊലീസ് ജില്ലയിൽ നിലവിൽ വന്നു. ശിക്ഷണ നടപടി നേരിടുന്ന പൊലീസുകാരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകേണ്ടതും സപ്പോർട്ടിങ് കമ്മിറ്റികളുടെ ചുമതലയാണ്. 

ജോലി സമ്മർദം, മേലുദ്യോഗസ്ഥരുടെ മോശം ഇടപെടൽ തുടങ്ങിയവ മൂലം സ്വയം വിരമിക്കൽ നേടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് ആഭ്യന്തര വകുപ്പ് നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. സബ് ഇൻസ്പെക്ടർമാരുടെ പുതിയ ബാച്ചിൽ നിന്ന് ഇരുപതോളം പേർ ജോലി വേണ്ടെന്നു വച്ച സംഭവവും പരിഹാര മാർഗങ്ങൾ തേടാൻ ആഭ്യന്തര വകുപ്പിനെ നിർബന്ധിതമാക്കി. 

സാമ്പത്തിക പ്രശ്നങ്ങളും വിആർഎസ് എടുക്കാൻ പൊലീസുകാരെ പ്രേരിപ്പിക്കുന്നുണ്ടെന്ന നിഗമനത്തെത്തുടർന്ന് സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്താനും നിർദേശിച്ചിട്ടുണ്ട്.

English Summary:

Job Stress: Guidelines for Police Officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com